Monday , 18 January 2021
Home » News Videos » News Update | സീറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം

News Update | സീറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം



സീറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോള്‍ തേലക്കാടിനും, ഫാ. ആന്റണി കല്ലൂക്കാരനും ആണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തെളിവ് ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല എന്ന് സെഷന്‍സ് കോടതി. ജാമ്യം അനുവദിച്ചത് ഉപാധികളോടെ. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം.
7. അതേസമയം ജാമ്യം റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍. എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിത താത്പര്യം എന്ത് എന്ന് ചോദിച്ച കോടതി, വ്യാജരേഖ നിര്‍മ്മിച്ചു എന്ന ഐ.പി.സി 468 വകുപ്പ് ഇപ്പോള്‍ നിലനില്‍ക്കില്ല എന്നും വ്യക്തമാക്കി

Leave a Reply

Your email address will not be published.