Friday , 4 December 2020
Home » News Videos » News Update | ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനപകടത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

News Update | ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനപകടത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്



ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനപകടത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. ആസൂത്രിത അപകടമല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. സ്വാഭാവിക അപകടമെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലുള്ളവര്‍ ബോധപൂര്‍വ്വം അപകടം സൃഷ്ടിക്കില്ലെന്നും ക്രൈംബ്രാഞ്ച്. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയില്‍ അന്വേഷണം തുടരുമെന്നും ക്രൈംബ്രാഞ്ച്
6. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ അടക്കം വിശദമായ പരിശോധന നടത്താനും തീരുമാനം. അതേസമയം, അപകട സമയത്ത് വാഹനം ഓടിച്ചത് സംബന്ധിച്ച് ദൃക്സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യം. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെ എന്ന് ദൃക്സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജി. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുന്നത് നേരില്‍ കണ്ടിരുന്നു. സംഭവ സ്ഥലത്ത് ദുരൂഹത ഉണ്ടാക്കുന്ന തരത്തില്‍ മറ്റാരും ഇല്ലായിരുന്നു. അപകട സമയത്ത് കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുണ്ടായിരുന്നു. ആറ്റിങ്ങലില്‍ വച്ച് ബസിനെ ഇരുകാറുകളും ഓവര്‍ ടേക്ക് ചെയ്തിരുന്നു എന്നും അജി
7. അപകടത്തില്‍ ഒന്നാം ദൃക്സാക്ഷിയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജി. അതിനിടെ, അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ എന്ന് പ്രകാശ് തമ്പിയുടെ സുഹൃത്ത് ജമീല്‍. കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പ്രകാശ് തമ്പിയുടെ കൂടെ താനും സുഹൃത്ത് സനല്‍ രാജും ഒപ്പം പോയിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നും വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published.