Tuesday , 19 January 2021
Home » News Videos » News Update | തനിക്കെതിരായ കേസിന് പിന്നിൽ സി.പി.എം അല്ല : തുഷാര്‍ വെള്ളാപ്പള്ളി

News Update | തനിക്കെതിരായ കേസിന് പിന്നിൽ സി.പി.എം അല്ല : തുഷാര്‍ വെള്ളാപ്പള്ളി



ചെക്ക് കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ സി.പി.എം ആണ് എന്ന് വിശ്വസിക്കുന്നില്ല എന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. തന്റെ മോചനത്തിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ സഹായം ലഭിച്ചു. നാസിലിനു പിന്നിലുള്ളവരെ അറിയാമെന്നും ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകില്ലെന്നും തുഷാര്‍ വ്യക്തമാക്കി. അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് കുറ്റവിമുക്തനായ തുഷാര്‍ ഇന്ന് രാവിലെയാണ് കേരളത്തില്‍ എത്തിയത്. ദുബായില്‍ നിന്ന് കൊച്ചി വിമാന താവളത്തില്‍ ഇറങ്ങിയ തുഷാറിന് എസ്.എന്‍.ഡി.പി യൂണിയന്‍ സ്വീകരണം നല്‍കി
9. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാര്‍ ജയിലിലായത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് നാസില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റവിമുക്തന്‍ ആക്കപ്പെടുക ആയിരുന്നു. കഴിഞ്ഞ മാസം 21ന് ആണ് ചെക്ക് കേസുമായി ബന്ധപ്പെട്ട് തുഷാര്‍ അറസ്റ്റില്‍ ആയത്.
10. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ല എന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പല തവണ തുഷാര്‍ വ്യക്തമാക്കി ഇരുന്നു. ഖദീര്‍ എന്നയാളെ കൊണ്ട് തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കൈവശമാക്കിയ ശേഷം അതില്‍ 20 കോടി രൂപ എന്ന് എഴുതി ചേര്‍ത്ത് നാസില്‍ വ്യാജ ചെക്ക് ഉണ്ടാക്കുക ആയിരുന്നു. തുഷാറിനെ കുടുക്കി പണം തട്ടാന്‍ നാസില്‍ പദ്ധതി ആസൂത്രണം ചെയ്തതിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ ആണ് തട്ടിപ്പ് വെളിയിലായത്.

Leave a Reply

Your email address will not be published.