Thursday , 26 November 2020
Home » News Videos » News Update | കേരളത്തില്‍ എല്‍.ഡി.എഫിന് ഉണ്ടായത് അപ്രതീക്ഷിത പരാജയം എന്ന് കാനം രാജേന്ദ്രന്‍

News Update | കേരളത്തില്‍ എല്‍.ഡി.എഫിന് ഉണ്ടായത് അപ്രതീക്ഷിത പരാജയം എന്ന് കാനം രാജേന്ദ്രന്‍



കേരളത്തില്‍ എല്‍.ഡി.എഫിന് ഉണ്ടായത് അപ്രതീക്ഷിത പരാജയം എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരാജയത്തിനു കാരണം രാഷ്ട്രീയം എന്ന് സി.പി.ഐ കൗണ്‍സില്‍ യോഗത്തിന്റെ വിലയിരുത്തല്‍. എല്‍.ഡി.എഫിന്റെ രാഷ്ട്രീയ പരാജയമാണ് ഈ തിരഞ്ഞെടുപ്പില്‍ എന്ന് സി.പി.ഐ വിലയിരുത്തി. ശബരിമല വിധി നടപ്പാക്കുന്നതിനുള്ള ബാധ്യത ഏത് പാര്‍ട്ടിയിലുള്ള മുഖ്യമന്ത്രിക്കുണ്ട്. അത്തരം ഒരു ഭരണഘടനാ സാധ്യത നടപ്പാക്കുമ്പോള്‍ വിശ്വാസ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതികരണം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും കാനം
11. വിശ്വാസികള്‍ എല്‍.ഡി.എഫിനെ വിശ്വസിച്ചില്ല. ഇത് സംബന്ധിച്ച എല്‍.ഡി.എഫ് പ്രചാരണം ഏശിയില്ല. ഇപ്പോഴത്തെ തിരിച്ചടി താത്കാലികം. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. കേരളത്തിലെ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയത്. 6 ഉപ തിരഞ്ഞെടുപ്പുകളിലും സജീവമായി എല്‍.ഡി.എഫ് രംഗത്തുണ്ടാകും. എല്‍.ഡി.എഫ് -യു.ഡി.എഫ് വോട്ടു വ്യത്യാസം ഗൗരവമായി പഠിക്കും. ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കും എന്നും കാനം

Leave a Reply

Your email address will not be published.